മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശ് സ്വദേശി. 30 വയസുള്ള മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ആണ് പ്രതിയെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. പൗരത്വം തെളിയിക്കുന്ന പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
വിജയ് ദാസ് എന്ന പേരില്‍ ഇന്ത്യന്‍ പൗരനെന്ന വ്യാജേനയാണ് ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും പ്രതിയുടെ കൈവശമില്ല. ഇയാളുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്നും പൊലീസ് അറിയിച്ചു. ഹൗസ് കീപ്പിങ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എസിപി പറഞ്ഞു.
ഇന്നലെ ഛത്തീസ്ഗഡില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ജനറല്‍ കോച്ചില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. മുംബൈ പൊലീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. മേഷണശ്രമം തടയുന്നതിനിടെയായിരുന്നു ആക്രമണം. കഴുത്തിലും കൈയിലും നട്ടെല്ലിലും ആഴത്തില്‍ മുറിേേവറ്റ താരം ശസ്ത്രക്രിയകള്‍ക്ക് ശേഷം ഐസിയുവില്‍ നിരീക്ഷത്തില്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.