കൊച്ചി: സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി പുറമെ നിന്ന് വാങ്ങുന്നത് ബ്രോക്കര്‍ കമ്പനി വഴിയാക്കാന്‍ നീക്കം. വൈദ്യുതി ബോര്‍ഡില്‍ ഇതിനായി ഉന്നതതല ചര്‍ച്ച തുടങ്ങി. കേന്ദ്ര പൊതുമേഖലയിലുള്ള കമ്പനിയുടെ ഉപസ്ഥാപനം ഈ രംഗത്തേക്ക് വരുമെന്നാണ് സൂചന.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (എന്‍.ടി.പി.സി.) ഉപകമ്പനിയായ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡിനെ ചുമതലപ്പെടുത്താനാണ് നീക്കം. നോയിഡ ആസ്ഥാനമായ പവര്‍ ട്രേഡിങ് കമ്പനിയാണിത്. ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും സംസ്ഥാനം പുറമേനിന്നാണ് വാങ്ങുന്നത്. ഇടത് സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പേ വൈദ്യുതി വാങ്ങല്‍ മുഴുവന്‍ ഈ കമ്പനി വഴി ആക്കാനാണ് നീക്കം. ഇതോടെ വൈദ്യുതിയിലുള്ള സംസ്ഥാനത്തിന്റെ നിയന്ത്രണം നഷ്ടമാകും.
സംസ്ഥാനത്ത് രാത്രിയില്‍ വൈദ്യുതിക്ഷാമം നേരിടുമ്പോള്‍ പവര്‍ എക്സ്‌ചേഞ്ചുകളില്‍ നിന്ന് വാങ്ങുകയാണ് പതിവ്. വൈദ്യുതി ബോര്‍ഡിന്റെ കളമശേരിയിലുള്ള സിസ്റ്റം ഓപ്പറേഷന്‍സ് വിഭാഗം എന്‍ജിനീയര്‍മാരാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ വൈദ്യുതി വാങ്ങുന്നതാണ് പ്രത്യേക കമ്പനി വഴിയാക്കാന്‍ ആലോചിക്കുന്നത്.
ബ്രോക്കര്‍ കമ്പനിയുടെ കാര്യത്തില്‍ അഭിപ്രായമാരായാന്‍ കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിലെ സിസ്റ്റം ഓപ്പറേഷന്‍സ് വിഭാഗം എന്‍ജിനീയര്‍മാരുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അതില്‍ പങ്കെടുത്തവര്‍ ശക്തമായ എതിര്‍പ്പ് അറിയിക്കുകയായിരുന്നു.
2003-ലെ വൈദ്യുതി നിയമപ്രകാരം ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലാണ്. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി വാങ്ങല്‍ ബോര്‍ഡുകളോ കമ്പനികളോ ആണ് കൈകാര്യം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.