ബാങ്കിന്റെ മനുഷ്യത്വഇടപെടല്‍; കടമുണ്ടായിരുന്ന ഒരു മില്ല്യണ്‍ ദിർഹം 25,000 ദി‍ർഹമാക്കി കുറച്ചു

ബാങ്കിന്റെ മനുഷ്യത്വഇടപെടല്‍; കടമുണ്ടായിരുന്ന ഒരു മില്ല്യണ്‍ ദിർഹം 25,000 ദി‍ർഹമാക്കി കുറച്ചു

ദുബായ്: ഇന്ത്യന്‍ സ്വദേശിക്ക് ക്രെഡിറ്റ് കാർഡിൽ കടമായി അടക്കേണ്ട തുക കുറച്ചു കൊടുത്ത് ബാങ്ക്. ഏഴ് വർഷത്തോളം ദുബായില്‍ താമസിച്ച് ബിസിനസ് നടത്തിയിരുന്ന ഇദ്ദേഹത്തിന് ഒരു ദശലക്ഷം ദിർഹത്തിലധികം തുക ക്രെഡിറ്റ് കാർഡിൽ കടമായി അടയ്ക്കേണ്ടതുണ്ടായിരുന്നു. തുടർന്ന് ധനകാര്യവിദഗ്ധന്റെ സഹായത്തോടെ ബാങ്കുമായി ചർച്ച നടത്തി സമവായത്തിലെത്തുകയായിരുന്നു. ഇതേ തുടർന്നാണ് ബാധ്യതകള്‍ തീർക്കാന്‍ 25000 ദിർഹമടച്ചാല്‍ മതിയെന്ന ധാരണയിലെത്തിയത്.


2008 ലാണ് ഇയാള്‍ യുഎഇയിലെത്തുന്നത്. തുടക്കത്തിൽ ഗുമസ്തനായി ജോലി ചെയ്തിരുന്ന ഇയാള്‍ 2012 ൽ സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിച്ചു. നിർഭാഗ്യവശാല്‍ കമ്പനി പാപ്പരായി. വായ്പയെടുക്കുകയും ക്രെഡിറ്റ് കാ‍ർഡ് പരമാവധി ഉപയോഗിക്കുകയും ചെയ്തതിനാല്‍ കടങ്ങളും ബാധ്യതകളും കൂടി. പോലീസ് കേസ് ഫയല്‍ ചെയ്തു. 2013 ലാണ് ക്രെഡിറ്റ് കാർഡ് അവസാനമായി ഉപയോഗിച്ചത്.

തുടർന്ന് ഇന്ത്യയിലേക്ക് പോയ ഇദ്ദേഹം ഏഴ് വ‍ർഷം അവിടെ ചെലവഴിച്ചു. ഏഴ് വർഷത്തെ കാലപരിധിയിലാണ് തിരിച്ചടവ് തുക ഇത്രയും ഉയർന്നത്. തിരിച്ച് ദുബായിലേക്ക് വരാന്‍ ശ്രമിച്ചപ്പോഴാണ് ബാധ്യതയെകുറിച്ചും തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് ധനകാര്യ വിദഗ്ധന്റെ മധ്യസ്ഥത്തിൽ ബാങ്കുമായി ചർച്ച നടത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.