തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് പെരുമാങ്കണ്ടത്ത് കാര്‍ കത്തിനശിച്ച് റിട്ടയേര്‍ഡ് ബാങ്ക് ജീവനക്കാരന്‍ മരിച്ചു. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. അപകടകാരണം വ്യക്തമല്ല.
കുമാരമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനും കുമാരമംഗലം സ്വദേശിയുമായ സിബി(60)യാണ് മരിച്ചത്. സംഭവ സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മാരുതി 800 മോഡല്‍ കാര്‍ ആണ് കത്തിയത്.
ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കാര്‍ സിബിയുടെ ഉടമസ്ഥതയിലുള്ളതാണ്. കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കാര്‍ കത്തിയിടത്തു നിന്ന് നാല് കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളു സിബിയുടെ വീട്ടിലേക്ക്. രാവിലെ വീട്ടില്‍ നിന്ന് സാധനം വാങ്ങാനെന്നു പറഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.