പനാമ : വെള്ളത്തിനടിയില്‍ ഏറ്റവും കൂടുതല്‍ കാലം ഒരു കാപ്‌സ്യൂളില്‍ താമസിച്ച് ലോക റെക്കോര്‍ഡിട്ട് ജര്‍മ്മന്‍ എയ്റോസ്പേസ് എഞ്ചിനീയര്‍. പനാമ തീരത്ത് വെള്ളത്തിനടിയിലുള്ള ഒരു കാപ്‌സ്യൂളില്‍ 120 ദിവസമാണ് റൂഡിഗര്‍ കോച്ച് എന്ന 59 കാരന്‍ കഴിഞ്ഞത്.ഫ്‌ളോറിഡയിലെ ഒരു ലഗൂണിലെ ഒരു അണ്ടര്‍വാട്ടര്‍ ലോഡ്ജില്‍ 100 ദിവസം താമസിച്ച അമേരിക്കക്കാരനായ ജോസഫ് ഡിറ്റൂരിയുടെ റെക്കോര്‍ഡാണ് കോച്ച് തകര്‍ത്തത്.
ഇതൊരു മികച്ച സാഹസികതയായിരുന്നു. ഇപ്പോള്‍ അത് കഴിഞ്ഞു. വാസ്തവത്തില്‍ ദുഖമുണ്ട്, വെള്ളത്തിനടിയില്‍ എന്റെ സമയം ഞാന്‍ വളരെയധികം ആസ്വദിച്ചു. ഇരുട്ടാകുമ്പോള്‍ കടല്‍ തിളങ്ങുന്നത് കാണാൻ മനോഹരമാണ്. ഇത് വിവരിക്കാന്‍ കഴിയില്ല, നിങ്ങള്‍ അത് സ്വയം അനുഭവിക്കണമെന്ന് കാപ്‌സ്യൂളിലെ ജീവിതത്തെക്കുറിച്ച് കോച്ച് പറഞ്ഞു.
കോച്ചിന്റെ കാപ്‌സ്യൂളില്‍ ആധുനിക ജീവിതത്തിന്റെ മിക്ക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഒരു കിടക്ക, ടോയ്ലറ്റ്, ടിവി, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഒരു വ്യായാമത്തിനായുള്ള സൗകര്യവുമുണ്ടായിരുന്നു. വടക്കന്‍ പനാമയുടെ തീരത്ത് നിന്ന് ഏകദേശം 15 മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാല്‍ എത്തുന്ന വെള്ളത്തിലെ ആഴത്തിലായിരുന്നു കോച്ചിന്റെ കാപ്‌സ്യൂള്‍ ഉണ്ടായിരുന്നത്. ഇത് തിരമാലകള്‍ക്ക് മുകളില്‍ ഒരു പ്രത്യേക ഗോവണി ഉള്ള ഒരു ട്യൂബ് ഉപയോഗിച്ച് ഘടിപ്പിച്ചിരുന്നു.
ഭക്ഷണത്തിനും ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്കും താഴേക്കെത്താന്‍ ഇതിലൂടെ വഴി ഒരുക്കി. ഉപരിതലത്തിലെ സോളാര്‍ പാനലുകളാണ് കോച്ചിന് വൈദ്യുതി നല്‍കിയത്. ഒരു ബാക്കപ്പ് ജനറേറ്ററും ഉണ്ടായിരുന്നു. നാല് ക്യാമറകള്‍ കാപ്‌സ്യൂളില്‍ അദേഹത്തിന്റെ നീക്കങ്ങള്‍ പകര്‍ത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.