കൊച്ചി: രണ്ടാമത് മരിടൈം ഇന്ത്യ ഉച്ചകോടി മാര്‍ച്ച് രണ്ടു മതല്‍ നാല് വരെ കൊച്ചിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും.  കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിര്‍ച്വലായി അരങ്ങേറുന്ന ഉച്ചകോടിയില്‍ 3000 കോടി രൂപയുടെ നിക്ഷേപസമാഹരണം ആണ് ലക്ഷ്യമിടുന്നത്. 
ഏകദേശം 25 ഓളം ധാരണാപത്രങ്ങള്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കും. 3500 തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മറൈന്‍ സെക്ടറിന്റെയും പോര്‍ട്ട്, ഷിപ്പിങ്ങ് മേഖലയുടെയും കരുത്തും ഈ മേഖലയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുവാനും ത്രിദിന ഉച്ചകോടിക്ക് കഴിയുമെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എ.ബീന  പറഞ്ഞു.
 
 പോര്‍ട്ട്സ് ആന്റ് ഷിപ്പിങ്ങ് മന്ത്രാലയം, ഇന്‍ലാന്റ് ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഉച്ചകോടി പ്രധാനമായും പെട്രോളിയം ഉല്‍പ്പനങ്ങളുടെ ശേഖരണം, സംസ്‌കരണം എന്നിവയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുവാനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കും. 
 വല്ലാര്‍പാടം ഡിപി വേള്‍ഡുമായി സഹകരിച്ച് ഫ്രീ ട്രേഡ് വെയര്‍ഹൗസിങ്ങ് സോണ്‍ സ്ഥാപിക്കുവാനുള്ള പദ്ധതിയാണ് ഇതില്‍ ഒന്നാമത്. കണ്ടെയ്നര്‍ ടെര്‍മനിലിന്റെ വിപുലീകരണം, ഫീഷറീസ് ഹാര്‍ബര്‍ വികസനം, ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി ക്രൂസ് ടെര്‍മിനല്‍ നവീകരണം, കാര്‍ഗോ, പാസഞ്ചര്‍ നീക്കങ്ങളുടെ ആധൂനിക വല്‍ക്കരണം തുടങ്ങിയ നിരവധി പദ്ധതികള്‍ക്കുവേണ്ടിയുള്ള ധാരണപത്രങ്ങളാണ് സമര്‍പ്പിക്കുക. 
 ഈ ത്രിദിന ഉച്ചകോടിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഉള്‍പ്പെടെ 65ഓളം പ്രതിനിധികള്‍ സിഇഒ ഫോറത്തില്‍ പങ്കെടുക്കും. ചര്‍ച്ചകളിലും എക്സിബിഷനുകളിലുമായി 26000 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കരുതുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.