ചങ്ങനാശേരി: ചങ്ങനാശേരി എസ് ബി കോളേജിലെ പ്രഥമ സുറിയാനി അദ്ധ്യാപകനായിരുന്ന ഫാ.ജോസഫ് ഹഡ്രിയാൻ അനുസ്മരണ സുറിയാനി ഭാഷാ സിംബോസിയം ജനുവരി 28ന് നടത്തും.
പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ 125ാം ചരമവാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിൽ വല്യച്ചൻ സുറിയാനി സഭയ്ക്കും ഭാഷയ്ക്കും സംസ്ക്കാരത്തിനും നൽകിയ സംഭാവകളാണ് സിംബോസിയ വിഷയമാകുന്നത്.
എസ് ബി കോളേജ് (ഓട്ടോണമസ്) സുറിയാനി വിഭാഗവും പാലാക്കുന്നേൽ കുടുംബയോഗത്തിൻ്റെയും സംയുക്‌താഭിമുഖ്യത്തിൽ നടത്തുന്ന സിംബോസിയം ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
ഡോ. ഫെബിൻ ജോർജ് മൂക്കൻതടത്തിൽ, ഡോ.റിതിൻ വർഗീസ് സി, റ്റോംസ് ജോസഫ് കിഴക്കേവീട്ടിൽ, മാത്യൂ ആൻ്റണി, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വല്യച്ചൻ്റെ ജീവിതരേഖ ബിജോയി പാലാക്കുന്നേലും നാളാഗമം ജുഡ്സൺ ജോസും അവതരിപ്പിക്കും.
പ്രഗത്ഭ പണ്ഡിതനും മിതഭാഷിയുമായിരുന്ന ഫാ.ജോസഫ് ഹഡ്രിയാൻ 1848-ൽ ആലപ്പുഴ പഴവങ്ങാടി ഇടവകയിൽ കലവറ തറവാട്ടിൽ ജനിച്ചു. 1930-ൽ മാർ ജയിംസ് കാളശേരിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. സുറിയാനി ഭാഷയിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞ മാർ ജയിംസ് കാളാശ്ശേരി പിതാവാണ് അദ്ദേഹത്തെ എസ് ബി കോളേജിൽ നിയമിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.