ജസ്പ്രീത് ബുംറ 'ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ 2024'; ഒരു ഇന്ത്യന്‍ പേസ് ബൗളര്‍ ഈ ബഹുമതിക്ക് അര്‍ഹനാകുന്നത് ആദ്യം

ജസ്പ്രീത് ബുംറ 'ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ 2024'; ഒരു ഇന്ത്യന്‍ പേസ് ബൗളര്‍ ഈ ബഹുമതിക്ക് അര്‍ഹനാകുന്നത് ആദ്യം

ദുബായ്: 'ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ 2024' ആയി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ തിരഞ്ഞെടുത്തു.

13 ടെസ്റ്റ് മത്സരങ്ങളില്‍ 71 വിക്കറ്റ് സ്വന്തമാക്കിയ സ്വപ്ന സമാനമായ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതില്‍ 32 വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ നിന്ന് മാത്രമാണ് എന്നതും ശ്രദ്ധേയം.

ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു പേസ് ബൗളര്‍ ഈ ബഹുമതിക്ക് അര്‍ഹനാകുന്നത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസ് എന്നിവരില്‍ നിന്നുള്ള ശക്തമായ മത്സരത്തെ അതിജീവിച്ചാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ഇന്ത്യക്കാരന്‍ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത് ഇത് ആറാം വട്ടമാണ്. രാഹുല്‍ ദ്രാവിഡ് (2004), ഗൗതം ഗംഭീര്‍ (2009), വീരേന്ദര്‍ സെവാഗ് (2010), ആര്‍. അശ്വിന്‍ (2016), വിരാട് കോലി (2018) എന്നിവരാണ് മറ്റുള്ളവര്‍. ഇതില്‍ നാല് ബാറ്റര്‍മാരും ഒരു സ്പിന്നറുമാണുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.