പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ നെന്മാറ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയുടെതാണ് നടപടി.
ചെന്താമര എന്ന കുറ്റവാളി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും വിവരം കോടതിയെ അറിയിക്കാന്‍ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹന്‍ വീഴ്ച വരുത്തിയതിനാലാണ് നടപടി. ഒരുമാസം ചെന്താമര നെന്മാറയില്‍ താമസിച്ചിരുന്നെന്ന് പാലക്കാട് എസ്.പി അജിത്കുമാര്‍ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
അതേസമയം നിര്‍ണായക വിവരം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ചെന്താമര ഇപ്പോഴും കാണാമറയത്താണ്. കക്കാടംപൊയിലില്‍ ഇന്നലെ വൈകുന്നേരം ഇയാളുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നെങ്കിലും ഇപ്പോഴും ഇയാള്‍ പോത്തുണ്ടിയിലുണ്ടെന്നാണ് വിവരം. ഇയാളെ കണ്ട നാട്ടുകാര്‍ പ്രദേശത്ത് അന്വേഷണം തുടങ്ങി.
ചെന്താമരയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയിലെ സുധാകരന്‍ (56), അമ്മ ലക്ഷ്മി (78) എന്നിവരുടെ മൃദേഹങ്ങള്‍ സംസ്‌കരിച്ചു. വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കരിച്ചത്. സുധാകരന്റെ മൃദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.