ഗാസ: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി എട്ട് ഇസ്രായേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. മൂന്ന് ഇസ്രയേല്‍ പൗരന്‍മാരും അഞ്ച് തായ് പൗരന്‍മാരുമാണ് മോചിപ്പിക്കപ്പെട്ടത്.
ബന്ദികളെ മോചിപ്പിച്ചതിന് പകരമായി 110 പാലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും. വിട്ടയക്കുന്ന പാലസ്തീന്‍ പൗരന്‍മാരില്‍ 32 പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്.
ഖാന്‍ യൂനിസില്‍ ഹമാസ് തലവനായിരുന്ന യഹ്യാ സിന്‍വാറിന്റെ വീടിന് സമീപത്ത് വെച്ചാണ് ഹമാസ് ബന്ദികളെ മോചിപ്പിച്ചത്. ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥയായ അഗാം ബെര്‍ജറിനെയാണ് ഈ ഘട്ടത്തില്‍ ആദ്യം വിട്ടയച്ചത്. ജബാലിയയില്‍ വെച്ചാണ് ഇവരെ മോചിപ്പിച്ചത്.
ബന്ദി മോചനം കാണാനായി ഖാന്‍ യൂനിസില്‍ നൂറുകണക്കിന് പാലസ്തീനികളാണ് ഒരുമിച്ച് കൂടിയത്. വിട്ടയക്കപ്പെട്ട ബന്ദികളെ സ്വീകരിക്കുന്നതിനായി നിരവധി പേര്‍ ടെല്‍ അവീവിലും ഒരുമിച്ചു കൂടിയിട്ടുണ്ട്. അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ബന്ദികളെ സ്വീകരിക്കാനായി ടെല്‍ അവീവില്‍ എത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.