പ്രവാസി കെയര്‍ പദ്ധതിയുമായി പാലാ മാര്‍ ശ്ലീവാ മെഡിസിറ്റിയും പ്രവാസി അപ്പോസ്റ്റലേറ്റും

പ്രവാസി കെയര്‍ പദ്ധതിയുമായി പാലാ മാര്‍ ശ്ലീവാ മെഡിസിറ്റിയും പ്രവാസി അപ്പോസ്റ്റലേറ്റും

പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികള്‍ക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പുവരുത്തുവാന്‍ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് മാര്‍ ശ്ലീവാ മെഡിസിറ്റിയുമായി ധാരണയിലായി.

അറുപതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പാലാ ഡയസീഷന്‍സ് മൈഗ്രന്റ്‌സ് അപ്പോസ്റ്റ്‌ലേറ്റ് (പിഡിഎംഎ) അംഗങ്ങള്‍ക്കും നാട്ടിലുള്ള അവരുടെ മാതാപിതാക്കള്‍ക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ പ്രത്യേക പ്രവാസി ഹെല്‍പ് ഡെസ്‌ക് തുറക്കും. ഡോക്ടറുടെ അപ്പോയ്ന്റ്‌മെന്റ് എടുക്കുന്നതിനും മറ്റുമായി പ്രത്യേക വാട്‌സ്ആപ്പ് നമ്പര്‍ ഉണ്ടാകും. അപ്പോയ്ന്റ്‌മെന്റിന് മുന്‍ഗണനയും ലഭിക്കും. ആവശ്യം വരുന്ന സാഹചര്യങ്ങളില്‍ ആശുപത്രി സേവനങ്ങള്‍ വീടുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.


പിഡിഎംഎ-പ്രവാസി കെയര്‍ സ്‌കീമിന്റെ ഔദ്യോഗിക ഉത്ഘാടനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. ജനുവരി 31 ന് ഇന്ത്യന്‍ സമയം രാത്രി 9.30 ന് നടക്കുന്ന ഉത്ഘാടന ചടങ്ങില്‍ രൂപതാ പ്രോട്ടോ സിന്‍ജുലുസ് മോണ്‍. ഡോ.ജോസഫ് തടത്തില്‍, മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, പിഡിഎംഎ ഡയറക്ടര്‍ ഫാ.കുര്യാക്കോസ് വെള്ളച്ചാലില്‍, പിഡിഎംഎ മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ സിവി പോള്‍, പ്രവാസി കെയര്‍ സ്‌കീം കോര്‍ഡിനേറ്റര്‍ മനോജ് മാത്യു, വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പിഡിഎംഎ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും. പ്രവാസി കെയര്‍ പദ്ധതിയുടെ രൂപരേഖ മെഡി സിറ്റി പ്രതിനിധികള്‍ ഉത്ഘാടന ചടങ്ങില്‍ അവതരിപ്പിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.