വാഷിങ്ടണ്‍: ശത കോടീശ്വരനും സ്‌പേസ് എക്‌സ് സിഇഒയുമായ എലോണ്‍ മസ്‌കിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു.
എലോണ്‍ മസ്‌കിനെ 2025 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തു കൊണ്ടുള്ള നിവേദനം നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചതായി യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം ബ്രാങ്കോ ഗ്രിംസ് സ്ഥിരീകരിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി മസ്‌ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് നാമനിര്‍ദേശമെന്ന് ഗ്രിംസ് പറഞ്ഞു.
ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിന്റെ ഉടമയുമാണ് മസ്‌ക്. ട്രംപ് ഭരണകൂടത്തില്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവന്‍ കൂടിയാണ് മസ്‌ക്.
നേരത്തേ ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്‌സ് ഏറ്റെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി കൂടിയാണെന്നാണ് മസ്‌ക് വ്യക്തമാക്കിയിരുന്നത്.
നോബല്‍ കമ്മിറ്റിയുടെ വെബ്‌സൈറ്റ് പ്രകാരം നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഒന്നാണ്. നോബല്‍ കമ്മിറ്റി ഭൂരുപക്ഷ വോട്ടിലൂടെ നോബല്‍ ജേതാക്കളെ തിരഞ്ഞെടുത്ത ശേഷം ഒക്ടോബറില്‍ വിജയികളെ പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.