മനാഗ്വ : ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണം നിലനില്‍ക്കുന്ന നിക്കരാഗ്വേയിൽ വീണ്ടും സ്വേച്ഛാധിപത്യ ക്രൂരത. മനാഗ്വയിലെയും ചൈനാൻഡേഗയിലെയും മിണ്ടാമഠത്തിലെ കന്യാസ്ത്രീകളെ അവരുടെ സന്യാസ മഠങ്ങളിൽ നിന്നും പുറത്താക്കിയതാണ് ഇതിൽ പുതിയത്.
ജനുവരി 28ന് രാത്രിയാണ് സ്വേച്ഛാധിപത്യ ഭരണകൂടം തങ്ങളുടെ ഉത്തരവ് നടപ്പിലാക്കിയതെന്ന് മൊസൈക്കോ സി.എസ് ഐ പത്രം വെളിപ്പെടുത്തുന്നു. തൽഫലമായി ഓർഡർ ഓഫ് സെന്റ് ക്ലെയറിലെ 30 ഓളം സന്യാസിനിമാർക്ക് അവരുടെ മഠങ്ങൾ വിട്ടുപോകേണ്ടിവന്നതായാണ് റിപ്പോർട്ട്.
സ്വേച്ഛാധിപത്യ ഭരണകൂടം ആദ്യം മനാഗ്വയിലെ ആശ്രമത്തിലും പിന്നീട് ചൈനാൻഡേഗയിലെ ആശ്രമത്തിലും എത്തി സന്യാസിനിമാരോട് മഠം വിട്ടുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പുറത്താക്കപ്പെട്ട സന്യാസിനിമാരിൽ ഭൂരിഭാഗം പേരും നിക്കരാഗ്വൻ സ്വദേശികളാണ്. അവർ എവിടെയാണെന്ന കാര്യം അജ്ഞാതമായി തുടരുന്നു.
രാത്രി തന്നെ സന്യാസിനികളോട് മഠം ഉപേക്ഷിച്ച് പോകണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടതായി ‘നിക്കരാഗ്വ: എ പെർസിക്യുട്ടഡ് ചർച്ച്’ എന്ന റിപ്പോർട്ടിന്റെ രചയിതാവും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.