'ത്രേസ്സ്യാകൊച്ചേ.., ചാക്കോപ്പിയോട് ഒരു
കല്യാണം കഴിക്കാൻ പറയാമോ..??'
"ഇവനിങ്ങനെ പോയാൽ, ഈശോയേ..,
'ചെറുകോൽപ്പുഴപാലം പണിപോലെ ...
ആയിപ്പോകുമല്ലോ.., ഇവൻ്റെ ഭാവിയിലെ
നല്ലോരു ജീവിതം.!"
"പാരമ്പര്യമായി കൈമാറി വന്നതൊക്കെ
അന്യാധീനപ്പെടത്തില്ലിയോ.!"
അമ്മച്ചിമാരുടെ സങ്കടം പറച്ചിൽ.!
പെൺകൊടികൾ താഴേക്ക് ഇറങ്ങിവന്നു.!
കണികണ്ടകാഴ്ച അവിശ്വസനീയം..!
'വെല്ല്യമ്മച്ചി കുത്തിയിരുന്ന് കരയുന്നേ;
ചോട്ടാ ഭായിയേ ഓടിവായോ..'
അങ്ങാടിമുറ്റം ഓടിച്ചാടി കിതച്ചെത്തി.;
കൂട്ടത്തിൽ സൌദാമിനിയമ്മയും.!
കരച്ചിലിൻ്റെ കാരണം അറിഞ്ഞപ്പോൾ,
ഏവരും നിശ്ചലരായി നിലകൊണ്ടു.!
"കണ്ണടയുംമുമ്പേ, ഈ മുറ്റത്തേ.., ഒരു
കുഞ്ഞിക്കാല് ..ഓടിച്ചാടി നടക്കുന്നത്
കാണാനൊക്കുമോ..?"
"ഈശോയേ, അവിടുന്നവന് നല്ലബുദ്ധി
തോന്നിപ്പിക്കണേ.."
'നടക്കുന്നത് പറയമ്മച്ചീ! അണ്ണൻമാര്
ഒറ്റാംതടിപോൽനിന്നാലേ, ഞങ്ങളുടെ
കാര്യവും...കട്ടപൊക...പോക്കാണേ..'
കുഞ്ഞേലിയമ്മേടെ ആകുലതയുടെ
നെരിപ്പോടിൽ മണിക്കുട്ടികൾ പൂവത്തിൻ
കനൽ കോരിയിട്ടു..!
കേട്ടപാതി..., കേൾക്കാത്തപാതി...,
കുഞ്ഞേലി അലമുറയുടെ 'ഗിയർ' മാറ്റി.!
ഉറക്കച്ചടവോടെ അതിയാനുമെത്തി..!
'എന്തിനാടീ കാലത്തേ കൂവുന്നേ.?'
'അവനെ പഠിക്കാൻ വിടണ്ടാന്നു പറഞ്ഞത്
കേട്ടിരുന്നേൽ; ഇനിയിപ്പം ഈ കാര്യത്തിൽ
വാശിപിടിക്കാൻ ഞാനില്ലേ..'
"പോത്തുകുട്ടൻ്റെ കാതുകളിൽ..വേദം
ഓതണോ." കുഞ്ഞേലി നെടുവീർപ്പിട്ടു.!
വൈദ്യരദ്ദേഹം കൊച്ചുചെറുക്കനേ
രൂക്ഷമായി കൺപാർത്തു.!
അതിയാനത് കണ്ടില്ലെന്നു നടിച്ചു..!
കുഞ്ഞേലിയമ്മേടെ ഏങ്ങലടി കൂടുന്നു.!
അവരുടെ കണ്ണുനീർതുള്ളികൾ, ഒരു
കാട്ടുചോലയായ് മാറി.!
ത്രേസ്സ്യാമ്മ മണികുട്ടികളെ ശാസിച്ചു.!
മണിമുത്തുകൾക്ക് മനസ്താപം.!
ഇരുവീടുകളിലേം ആൺപിള്ളാരോട്,
ത്രേസ്സ്യാകൊച്ചു നടത്തി പരാജയപ്പെട്ട
'കല്ല്യാണദൗത്യം' കൊച്ചൌസേപ്പച്ചൻ
ഏറ്റെടുത്തു.! ഇതുപോലൊരു ദൌത്യം
അങ്ങാടിമുറ്റവും ആവശ്യപ്പെട്ടു.!
സംഗതി..ഒത്താൽ ഒത്തെന്നു പറയാം.!
പലപ്പോഴുള്ള സംവാദത്തിനൊടുവിൽ,
'ങ്ഹാ.., കല്യാണം പരിഗണനയിലാണ് '
എന്നുള്ളതായ വാക്കുകൾ വീണു കിട്ടി.!
പ്രതീക്ഷയുടെ മിന്നൊളി രണ്ടു മുറ്റത്തും.!
പാരമ്പര്യമായി, രണ്ടിടത്തും
കൈമാറിവന്ന സ്വത്തുക്കൾ.,
കടത്തിക്കൊണ്ടുപോകാനുള്ള ദല്ലാൾ
ശിപായിമാരുടെ കുതന്ത്രങ്ങളിൽ
അറിയാതെ രണ്ടേട്ടന്മാരേം ഉന്തിതള്ളി-
വിടരുതെന്ന്., കൺമണിയും, മുത്തുമണിയും,
കുഞ്ഞുചെറുക്കനേം, വൈദ്യരച്ചനേം...,
വിശദമായി പറഞ്ഞു മനസ്സിലാക്കി..!
'ഇങ്ങനെ പോയാൽ., ശരിയാകില്ല മക്കളേ.,
ഇവന്മാർ ശരിയാവില്ല..!'
'തൊമ്മൻ മുറുകുമ്പം, ചാണ്ടി അയയും;
ഇനിയിപ്പം,നിങ്ങളൊന്നൂദേശിച്ചുനോക്ക്.'
'ഓ..അതിനെന്താ..ആകാമല്ലോ.!'
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.