കണ്ണൂര്‍: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്കെതിരായ പരാമര്‍ശം തിരുത്തി എം.വി ജയരാജന്‍. പറഞ്ഞതില്‍ ഒരു ഭാഗം അടര്‍ത്തിമാറ്റി പ്രചരിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് ജയരാജന്‍ തന്റെ നിലപാട് മാറ്റിയത്.
എഡിഎമ്മിന്റെ ആത്മഹത്യക്ക് ദിവ്യയുടെ പ്രസംഗം കാരണമായി എന്ന പേരില്‍ ഒരു കേസ് എടുത്തിട്ടുണ്ടെന്നും അത് അന്വേഷിക്കേണ്ടത് പൊലീസാണെന്നും ജയരാജന്‍ വ്യക്തമാക്കി. പി.പി ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം എഡിഎമ്മിന്റെ മരണത്തിന് കാരണമായി എന്നായിരുന്നു ഇന്ന് ഉച്ചയ്ക്ക് ജയരാജന്‍ പറഞ്ഞത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചപ്പോള്‍, അവര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ ചോദ്യവും ഉയര്‍ന്നിരുന്നു.
ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച ചെറുക്കണമെന്നും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ ഒപ്പം നിന്നത് പ്രീണനമായി തെറ്റിദ്ധരിക്കപ്പെട്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. മനു തോമസ് വിഷയത്തില്‍ പി ജയരാജനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.