ന്യൂഡല്‍ഹി: ഉത്പാദന രംഗത്ത് ചൈന ഇന്ത്യയെക്കാള്‍ പത്ത് വര്‍ഷം മുന്നിലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉത്പാദന രംഗത്ത് ഇന്ത്യ പരാജയപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യ പരാജയമാണെന്നും ഉത്പാദന രംഗത്ത് ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. അത് പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നേരത്തെ ഭരിച്ച യുപിഎയ്ക്കും ഇപ്പോള്‍ ഭരിക്കുന്ന എന്‍ഡിഎയ്ക്കും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
അന്താരാഷ്ട്ര കൂട്ടായ്മകള്‍ക്ക് ഞങ്ങളെയും വിളിക്കൂ എന്ന് ഇപ്പോള്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയാണ്. ഉത്്പാദന രംഗത്ത് ഇന്ത്യ മുന്നിലാണെങ്കില്‍ രാഷ്ട്ര തലവന്മാര്‍ ഇവിടെ വന്ന് ക്ഷണിച്ചേനേയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
രാജ്യത്തെ ഉത്പാദന മേഖലയുടെ വിഹിതം 2014 ലെ 15.3 ശതമാനത്തില്‍ നിന്ന് ഇന്ന് 12.6 ശതമാനത്തിലെത്തി. 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതില്‍ താന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. അദേഹം ഒന്നിനും ശ്രമിച്ചിട്ടില്ലെന്നും പറയുന്നില്ല. 'മെയ്ക്ക് ഇന്‍ ഇന്ത്യ' നല്ല ആശയമായിരുന്നു. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോഡി പരാജയപ്പെട്ടുപോയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രസംഗത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും രാഹുല്‍ ഗാന്ധി എടുത്തു പറഞ്ഞു. നമ്മുടെ 4000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനയുടെ കൈവശമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഒരു തുണ്ട് ഭൂമിയും ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദത്തിന് വിരുദ്ധമായാണ് സൈന്യം പറയുന്നത്.
ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന കാര്യം പ്രധാനമന്ത്രി നിഷേധിച്ചു. പക്ഷേ, സൈന്യം അദേഹത്തിന്റെ വാദത്തെ എതിര്‍ത്തു. ഇപ്പോള്‍ നമ്മുടെ അതിര്‍ത്തിയിലെ 4000 ചതുരശ്ര കി.മീ ചൈനയുടെ കൈയിലാണെന്നും രാഹുല്‍ ഗാന്ധി പ്രതിഷേധ ശബ്ദങ്ങള്‍ക്കിടെ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.