കുറ്റിച്ചിറ വീട്ടില്‍ കെ.ഐ ജോര്‍ജ് നിര്യാതനായി

കുറ്റിച്ചിറ വീട്ടില്‍ കെ.ഐ ജോര്‍ജ് നിര്യാതനായി

തിരുവനന്തപുരം: കേശവദാസപുരം ദേവസ്വം ലൈനില്‍(എം-6) കുറ്റിച്ചിറ വീട്ടില്‍(റി. എഞ്ചിനിയര്‍, ബ്രിട്ടീഷ് പെട്രോളിയം ഒമാന്‍) കെ.ഐ ജോര്‍ജ് നിര്യാതനായി. ഭൗതികശരീരം നാളെ രാവിലെ എട്ടിന് ഭവനത്തില്‍ കൊണ്ടുവരും. നാളെ രാവിലെ 10:30 ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 11:15 ന് പരുത്തിപ്പാറ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് തിരുവനന്തപരും കൊല്ലം ഭദ്രാസനാധിപന്‍ റി. ഡോ. ഐസക് മാര്‍ ഫിലോസിനോസ് എപ്പിസ്‌ക്കോപ്പ നേതൃത്വം നല്‍കും. ശേഷം മുട്ടട സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

പരേതന്‍ കൊല്ലം കൈതക്കുഴി കുറ്റിച്ചിറ കുടുംബാംഗമാണ്.

ഭാര്യ: ശോശാമ്മ ജോര്‍ജ് (ആനി) കുണ്ടറ മാറനാട് പെരുമ്പള്ളിയില്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗം

മക്കള്‍: ആലീസ് ജോര്‍ജ്(ദമാം), ഡോ. സൂസന്‍ ജോര്‍ജ് (ഓസ്‌ട്രേലിയ), ഡോ. ടോബിന്‍ ജോര്‍ജ് (യു.എ.ഇ)

മരുമക്കള്‍: ജോര്‍ജ് തോമസ്(മോന്‍സി-ദമാം), ജോര്‍ജ് ഇടിക്കുള (മനോജ്-ഓസ്‌ട്രേലിയ), ഡോ. പ്രിസില്ല ടോബിന്‍(യു.എ.ഇ)
കൊച്ചു മക്കള്‍: ഡോ. അലന്‍, ഡോ. റോഹന്‍, ആരോണ്‍, അശ്വിന്‍, അലക്‌സാണ്ടര്‍, എലിസബത്ത്‌


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.