കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അരയടത്തുപാലത്ത് ബസ് മറിഞ്ഞ് 38 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപം വൈകുന്നേരം 4.15 നാണ് അപകടമുണ്ടായത്.
പാളയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് വിവരം.
ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ബസിലെ യാത്രക്കാര്‍ പറഞ്ഞു. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിലെ ഡീസല്‍ റോഡിലേക്കൊഴുകി.
അപകടം നടന്ന് ഉടന്‍ പോലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.