ചങ്ങനാശേരിയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ മാമ്മോഗ്രാം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍

 ചങ്ങനാശേരിയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ മാമ്മോഗ്രാം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍

ചങ്ങനാശേരി: ചങ്ങനാശേരിയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ മാമ്മോഗ്രാം സംവിധാനം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ സ്ഥാപിച്ചു. ഫെബ്രുവരി നാലിന് ലോക ക്യാന്‍സര്‍ ദിനത്തില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ആശീര്‍വാദ കര്‍മ്മം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു.

അപ്പസ്‌തോലിക സ്ഥാനപതി മാര്‍ ജോര്‍ജ് കൊച്ചേരിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ അതിഥിയായി സാമൂഹിക പ്രവര്‍ത്തക നിഷ ജോസ് കെ. മാണി പങ്കെടുത്തു. മാസത്തില്‍ ഒരിക്കലുള്ള സ്വയം സ്തന പരിശോധനയും വര്‍ഷത്തില്‍ ഒരിക്കലുള്ള മാമ്മോഗ്രാം പരിശോധനയും സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കുന്നതിനും രോഗത്തെ അതിജീവിക്കുന്നതിനും ഏറെ സഹായകരമാണെന്ന് നിഷ ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

സ്ത്രീകളില്‍ ആരോഗ്യജന്യമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതും ക്യാന്‍സര്‍ സ്‌ക്രീനിങ് പരിശോധനകള്‍ ചെയ്യുന്നതും അത്യന്തം നിര്‍ണായകമാണെന്നും അവര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.