കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അരയിടത്തുപാലം ഓവര്‍ ബ്രിഡ്ജിന് സമീപം ഇന്നലെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (26) ആണ് മരിച്ചത്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ പരിക്കേറ്റ് 54 പേരാണ് ഇന്നലെ ചികിത്സ തേടിയത്. ഇതില്‍ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
വിദ്യാര്‍ത്ഥികളടക്കം തിങ്ങി നിറഞ്ഞ് പോവുകയായിരുന്ന ബസ് ഡിവൈഡറിലെ പോസ്റ്റില്‍ ഇടിച്ചാണ് മറിഞ്ഞത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തില്‍ അപകട സമയത്ത് കൂടുതല്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.
പൊലീസ് സ്റ്റേഷനും ആശുപത്രിയും അടുത്തുള്ളത് രക്ഷാ പ്രവര്‍ത്തനം എളുപ്പത്തിലാക്കി. പാളയം ബസ് സ്റ്റാന്‍ഡില്‍ നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വെര്‍ടെക്‌സ് ബസാണ് ഇന്നലെ വൈകുന്നേരം 4.15 ഓടെ അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട് ഭാഗത്തേക്ക് വരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്ത ബൈക്ക് ബസില്‍ ഇടിക്കുകയായിരുന്നു. ബൈക്കിനെ ഇടിക്കാതിരിക്കാനായി ബ്രേക്ക് പിടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഡിവൈഡറിലെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
ബൈക്ക് യാത്രക്കാരന്‍ സമീപത്തുള്ള കാറിന് മുന്നിലേക്കാണ് വീണത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്റെ തുടയെല്ലിന് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റിരുന്നു. ബൈക്ക് പൂര്‍ണമായും നശിക്കുകയും ബസിന്റെ മുന്‍ഭാഗം തകരുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.