കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും രൂക്ഷ വിമര്‍ശനം. പിണറായി വിജയന്റെ പ്രവര്‍ത്തനവും പരാമര്‍ശങ്ങളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. എം.വി ഗോവിന്ദന്റെ സൗമ്യ മുഖം നഷ്ടമായി. തദ്ദേശ സ്ഥാപനങ്ങളിലെ നികുതി വര്‍ധന ജനങ്ങള്‍ക്ക് ഭാരമായി. ഇ.പി ജയരാജന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
അതിനിടെ സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമര്‍ശനങ്ങള്‍ തള്ളി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. കോവിഡ് കാലത്ത് ഉള്‍പ്പെടെ പൊലീസ് നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ഒറ്റപ്പെട്ട പാളിച്ചകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നുമായിരുന്നു ന്യായീകരണം.
ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പഠിക്കാന്‍ എം.സ്വരാജിന് ചുമതല നല്‍കി. ഇ.പി ജയരാജന്‍ പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിച്ചതിലാണ് നടപടി. പി.പി ദിവ്യക്കെതിരെ ഉചിതമായ സമയത്ത് നടപടി എടുത്തെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജില്ലാ സമ്മേളനം തൊടുപുഴ നഗരത്തില്‍ പോലും യാതൊരു ചലനവും സൃഷ്ടിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.