ഷാ‍ർജയില്‍ വാക്സിനെടുക്കാത്ത തൊഴിലാളികള്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ പിസിആർ ടെസ്റ്റ് നിർബന്ധം

ഷാ‍ർജയില്‍ വാക്സിനെടുക്കാത്ത തൊഴിലാളികള്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ പിസിആർ ടെസ്റ്റ് നിർബന്ധം

ഷാ‍ർജ: ഷാ‍ർജയില്‍ തൊഴിലാളികള്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ കോവിഡ് പിസിആർ ടെസ്റ്റ് എടുക്കണമെന്ന് മുനിസിപ്പാലിറ്റി. കോവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്തവർക്ക് ടെസ്റ്റ് നിർബന്ധമല്ല.

അതേസമയം തൊഴിലാളികള്‍ വാക്സിനെടുത്തതായോ, നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റാണെന്നോ, വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ പതിക്കണമെന്ന് സ്ഥാപനങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും നിർദ്ദേശമുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കർശനമാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

സാമൂഹിക അകലമായ രണ്ട് മീറ്റർ അകലത്തിലായിരിക്കണം ഭക്ഷണശാലകളിലെ മേശകളെന്നും ഒരു മേശയില്‍ അകലം പാലിച്ച് നാല് പേ‍ർക്ക് മാത്രമാണ് ഇരിക്കാന്‍ അനുമതിയെന്നും നേരത്തെ തന്നെ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.