തിരുവനന്തപുരം: കടല്‍ പരപ്പിനേക്കാള്‍ വ്യാപ്തി കൈവരിച്ച ആഴക്കടല്‍ വിവാദത്തില്‍ നിന്നും തടിയൂരാന്‍ അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കെഎസ്‌ഐഡിസി ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രം ഒടുവില്‍ സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ചാണ് അടിയന്തര നടപടി.
കെഎസ്ഐഎന്‍സിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാന്‍ ഇഎംസിസിയുമായി ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 2020 ഫെബ്രുവരി 28നാണ് 5,000 കോടിയുടെ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിട്ടത്. ആറുമാസം കഴിഞ്ഞാല്‍ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ആരോപണവുമായി രംഗത്തു വന്നപ്പോള്‍ മുതല്‍ ശക്തമായി പ്രതിരോധം തീര്‍ത്തിരുന്ന സര്‍ക്കാരും ഇടതു മുന്നണിയും കൂടുതല്‍ തെളിവുകള്‍ പുറത്തായതോടെ സ്വയം പ്രതിരോധത്തിലാവുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.