ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
46 സീറ്റുകളില്‍ ബിജെപി വിജയമുറപ്പിച്ച് മുന്നേറുമ്പോള്‍ എല്ലാവരുടെയും ചോദ്യം ഒന്ന് മാത്രമാണ്. ആരാണ് ഡല്‍ഹിയിലെ പുതിയ മുഖ്യമന്ത്രി? നാല് നേതാക്കളുടെ പേരുകളാണ് പ്രധാനമായും ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്.
പര്‍വേശ് സാഹിബ് സിങ് വര്‍മ്മ
ആം ആദ്മിയുടെ പ്രബലനായ നേതാവ് അരവിന്ദ് കേജരിവാളിനെതിരെ ഇത്തവണ രംഗത്തിറക്കിയ മുന്‍ എംപി പര്‍വേശ് സാഹിബ് സിങ്് വര്‍മ്മയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിന് കൂടുതല്‍ സാധ്യത. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മ്മയുടെ മകന്‍ കൂടിയാണ് പര്‍വേശ് സാഹിബ്.
ബാന്‍സുരി സ്വരാജ്
അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകളായ ബാന്‍സുരി സ്വരാജാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള മറ്റൊരു നേതാവ്. ഒരിക്കല്‍ അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ അദ്വാനിയും കൈവശം വച്ചിരുന്ന ന്യൂഡല്‍ഹി ലോക്‌സഭാ സീറ്റില്‍ ജയിച്ച ബാന്‍സുരിയ്ക്കും വലിയ സാധ്യതയാണ് കല്‍പ്പിക്കുന്നത്.
സ്മൃതി ഇറാനി
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് ബിജെപിയുടെ പ്രധാന മുഖമായി മാറിയ സ്മൃതി ഇറാനി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ മത്സരരംഗത്തേക്ക് അവര്‍ കടന്നു വന്നില്ല.
പകരം ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്മൃതിയായിരുന്നു. അതുകൊണ്ട് തന്നെ സ്മൃതിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത ഏറെയാണ്. വനിത നേതാവെന്ന പരിഗണനയും ലഭിച്ചേക്കാം.
ദുഷ്യന്ത് ഗൗതം
ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ദുഷ്യന്ത് ഗൗതമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു നേതാവ്. ദളിത് നേതാവ് കൂടിയായ ദുഷ്യന്ത് കരോള്‍ ബാഗില്‍ ആം ആദ്മിയുടെ വിശേഷ് രവിക്കെതിരെയാണ് മത്സരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.