ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

റായ്പുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍പ്പെട്ട ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മേഖലയില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ബിജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു.

ജനുവരി 31 ന് സുരക്ഷാ സേന നടത്തിയ മാവോവാദി ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിന് പിന്നാലെയാണ് ബിജാപുരില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.