ദലൈലാമയുടെ സഹോദരന്‍ ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു

 ദലൈലാമയുടെ സഹോദരന്‍ ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു

കൊല്‍ക്കത്ത: ദലൈലാമയുടെ മുതിര്‍ന്ന സഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റന്‍ ഗവണ്‍മെന്റിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു. 97 വയസായിരുന്നു. പശ്ചിമ ബംഗാള്‍ കലിംപോങിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

1991 മുതല്‍ 1993 വരെ പ്രവാസ ടിബറ്റന്‍ ഗവണ്‍മെന്റില്‍ പ്രധാനമന്ത്രിയായും 1993 മുതല്‍ 1996 വരെ പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദലൈലാമയുടെ മറ്റ് സഹോദരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആത്മീയ ജീവിതത്തിന് പകരം വിദേശ വിദ്യാഭ്യാസം നേടിയ ഗ്യാലോ 1952 മുതല്‍ ഇന്ത്യയിലായിരുന്നു താമസിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.