വൈറ്റ് ഹൗസില്‍ ഫെയ്ത്ത് ഓഫീസ്; ഉത്തരവില്‍ ഒപ്പിട്ട് ഡൊണാള്‍ഡ് ട്രംപ്

വൈറ്റ് ഹൗസില്‍ ഫെയ്ത്ത് ഓഫീസ്; ഉത്തരവില്‍ ഒപ്പിട്ട് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍:  വൈറ്റ് ഹൗസില്‍ ഫെയ്ത്ത് ഓഫീസ് ആരംഭിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ അദേഹം ഒപ്പു വച്ചു.

ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവ് ടെലി ഇവാഞ്ചലിസ്റ്റ് പോള വൈറ്റ് ആയിരിക്കും ഫെയ്ത്ത് ഓഫീസിന് നേതൃത്വം നല്‍കുകയെന്നാണ് വിവരം. ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിന്റെ ഭാഗമായിട്ടായിരിക്കും 'ഫെയ്ത്ത് ഓഫീസ്' പ്രവര്‍ത്തിക്കുക.

അമേരിക്കയില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടയ്ക്ക് കീഴില്‍ സംഘത്തിനും കഴിഞ്ഞ ദിവസം ട്രംപ് രൂപം നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെന്‍സില്‍വാനിയയില്‍ വച്ച് ട്രംപിന് നേരെ വധശ്രമം നടന്നിരുന്നു. മരണത്തില്‍ നിന്ന കഷ്ടിച്ച് രക്ഷപ്പെട്ടതിന് ശേഷം താന്‍ കൂടുതല്‍ ഈശ്വര വിശ്വാസിയായെന്ന് ട്രംപ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.