തീക്കൊള്ള തുടരുന്നു; പാചകവാതക വില വീണ്ടും കൂട്ടി

തീക്കൊള്ള തുടരുന്നു; പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികളുടെ കൊള്ള തുടരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് വില 801 രൂപയായി. ഈ മാസം തന്നെ മൂന്നാം തവണയാണ് പാചകവാതക വില കൂട്ടുന്നത്.

ഫെബ്രുവരി ആദ്യം സിലിണ്ടറിന് 25 രൂപയും രണ്ടാഴ്ചയ്ക്കു ശേഷം 50 രൂപയും കൂട്ടിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്നിനും 16 നും സിലിണ്ടറിന് 50 രൂപ വീതം വില വര്‍ദ്ധിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.