ഫാ. ടോണി പെഴ്‌സിയെ സിഡ്നിയുടെ സഹായ മെത്രാനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

ഫാ. ടോണി പെഴ്‌സിയെ സിഡ്നിയുടെ സഹായ മെത്രാനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

സിഡ്‌നി: സിഡ്‌നി അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ.ടോണി പെഴ്‌സിയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ക്വീൻബെയാനിലെ സെൻ്റ് ഗ്രിഗോറിയിലെ ഇടവക വികാരിയാണ് 62 കാരനായ ഫാ ടോണി പെഴ്‌സി. മെയ് രണ്ടിന് സിഡ്‌നിയിലെ സെൻ്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിനിടെ ഫാ. ടോണി പെഴ്‌സിയെ സഹായ മെത്രാനായി ഉയർത്തും.

ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്ഡിബി ഫാ. ടോണി പെഴ്‌സിയുടെ നിയമനത്തെ സ്വാഗതം ചെയ്തു.

ഇടവക ശുശ്രൂഷയിൽ നിന്നും ആർജ്ജിച്ചെടുത്ത മഹത്തരമായ അനുഭവസമ്പത്ത് ഫാ.ടോണിക്കുണ്ടെന്ന് ആർച്ച് ബിഷപ്പ് കോസ്റ്റലോ പറഞ്ഞു. "അദേഹത്തിൻ്റെ അഗാധമായ വിശ്വാസവും ശുശ്രൂഷയോടുള്ള പ്രാർത്ഥനാപൂർവ്വമായ സമീപനവും സേവനത്തോടുള്ള പ്രതിബദ്ധതയും ഫാ. ടോണിയെ ഓസ്‌ട്രേലിയൻ കത്തോലിക്കാ ബിഷപ്പ്‌സ് കോൺഫറൻസിലെ അമൂല്യമായ കൂട്ടിച്ചേർക്കലാക്കി മാറ്റും." ആർച്ച് ബിഷപ്പ് കോസ്റ്റലോ കൂട്ടിച്ചേർത്തു

1990 ഡിസംബറിൽ വൈദികനായി നിയമിതനായ ഫാ. ടോണി യങ്, ക്വാൻബെയാൻ, അരിയാ പാർക്ക്, ആർഡ്‌ലെതൻ, ബറേലൻ എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.