ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍: മൂന്ന് പേര്‍ക്ക് ആയിരം ദിവസത്തിലധികം; ആറ് പേര്‍ അഞ്ഞൂറിലധികം ദിവസം പുറത്ത്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍: മൂന്ന് പേര്‍ക്ക് ആയിരം ദിവസത്തിലധികം;  ആറ് പേര്‍ അഞ്ഞൂറിലധികം ദിവസം പുറത്ത്

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ അനുവദിച്ച് പിണറായി സര്‍ക്കാര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ കേസിലെ മൂന്ന് പ്രതികള്‍ക്ക് 1,000 ദിവസത്തിലേറെ ദിവസമാണ് പരോള്‍ അനുവദിച്ചത്. ആറ് പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ നല്‍കി. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറിലെ സമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദ്യമുന്നയിച്ചത്.

ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ കേസിലെ മൂന്ന് പ്രതികള്‍ക്ക് 1000 ദിവസത്തിലേറെ പരോള്‍ അനുവദിച്ചുവെന്നും ആറ് പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്കാണ് 1000 ദിവസത്തിലേറെ പരോള്‍ ലഭിച്ചത്. രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്.

ടി.കെ രജീഷിന് 940, മുഹമ്മദ് ഷാഫിക്ക് 656, കിര്‍മാണി മനോജിന് 851, എം.സി അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോള്‍ ലഭിച്ചു. അതേസമയം കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോള്‍ അനുവദിച്ചത്. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്‌പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.