ഉഷ്ണമേഖലാ ചുഴലിക്കാറ്റ്; പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ സ്കൂളുകൾക്ക് അവധി

ഉഷ്ണമേഖലാ ചുഴലിക്കാറ്റ്; പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ സ്കൂളുകൾക്ക് അവധി

പെർത്ത്: ഉഷ്ണമേഖലാ ചുഴലിക്കാറ്റായ സീലിയ വെസ്റ്റേൺ ഓസ്‌ട്രേലിയയെ സാരമായി ബാധിക്കുമെന്ന മുൻകരുതൽ കണക്കിലെടുത്ത് സ്കൂളുകൾക്ക് അവധി നൽകി. പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരത്ത് രൂപംകൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റായ സീലിയ അതിവേഗം തീവ്രത പ്രാപിക്കുകയായിരുന്നു.

പോർട്ട് ഹെഡ്‌ലാൻ്റിന് 140 കിലോമീറ്റർ വടക്ക് ചുഴലിക്കാറ്റ് വീശിയടിക്കുന്നതോടെ സംസ്ഥാനത്തിൻ്റെ വടക്ക് ഭാഗത്ത് ഒരു ഡസനോളം സ്‌കൂളുകൾ അടച്ചിടുകയും റോഡുകൾ അടയ്ക്കുകയും ചെയ്തു. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചിലേക്ക് എത്തുമെന്നാണ് കാലവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

വെള്ളിയാഴ്ച രാത്രിയോടെ പോർട്ട് ഹെഡ്‌ലാൻ്റിന് പടിഞ്ഞാറ് തീരം ചുഴലിക്കാറ്റ് കടക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച 250 മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ബീച്ചുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റ് പ്രദേശത്തേക്ക് അടുക്കുന്നതിനാൽ ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ജനങ്ങൾ ജാ​ഗരൂരകരായിരിക്കണമെന്നും ചുഴലിക്കാറ്റിൽ നിന്ന് രക്ഷനേടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് പോർട്ട് ഹെഡ്‌ലാൻഡിലെ ഏറ്റവും വലിയ ഇരുമ്പയിര് തുറമുഖം ബുധനാഴ്ച അടച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.