ചിലി : തിമിംഗലത്തിന്റെ വായിലകപ്പെട്ട കയാക്കിങ് താരം അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കയാക്കിങ് താരമായ അഡ്രിയാൻ സിമാൻകസാണ് (24) ഹംപ്ബാക്ക് തിമിംഗലത്തിന്റെ വായിൽപ്പെട്ടത്. പിതാവിന്റെ കൺമുന്നിൽ വച്ചായിരുന്നു സംഭവം. സാൻ ഇസിഡ്രോ ലൈറ്റ്ഹൗസിനു സമീപമായിരുന്നു അപകടം നടന്നത്. പിതാവ് ഡെല്ലിനൊപ്പമാണ് അഡ്രിയാൻ കയാക്കിങ് നടത്തിയത്. പെട്ടെന്ന് തിമിംഗലം കയാക്കിനെയും അഡ്രിയാനെയും വിഴുങ്ങുകയായിരുന്നു.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം അഡ്രിയാൻ തിമിംഗലത്തിന്റെ വായിൽ നിന്ന് പുറത്തുവന്നു. അഡ്രിയാന്റെ പിതാവ് എടുത്ത വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
മരിച്ച് പോയെന്ന് കരുതിയെന്നാണ് അഡ്രിയാൻ അത്ഭുത രക്ഷപ്പെടലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. 'തന്‍റെ മുഖത്താകെ ഒരു വഴുവഴുപ്പാണ് അനുഭവപ്പെട്ടതെന്നും ഇരുട്ടായതിനാൽ ഒന്നും കണ്ടില്ലെന്നും അഡ്രിയാൻ പറഞ്ഞു. തിമിംഗലം വിഴുങ്ങുകയാണെന്ന ചിന്തയുണ്ടായിരുന്നു. ഇനിയെന്ത് ചെയ്യുമെന്ന ആലോചന ഉള്ളിൽ വന്നു. എന്നാൽ അപ്പോഴേക്കും എന്നെ പുറത്തേക്ക് തുപ്പി' -അഡ്രിയാൻ പറയുന്നു.
വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവന്ന ഹംപ്ബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗിലമാണ് അഡ്രിയാനെ വിഴുങ്ങിയത്. വെള്ളത്തിലേക്ക് താഴ്ന്ന തിമിംഗലം രണ്ട് സെക്കൻഡിനുള്ളിൽ യുവാവിനെ പുറത്തേക്ക് തുപ്പുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.