മഡ്ഗാവ്: ഐഎസ്എല്ലിൽ ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിൻറെ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാലി. മഡ്ഗാവ് ഫറ്റോർദ സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോൽവി.
ഐക്കർ ഗുരോത്ക്സേന, മുഹമ്മദ് യാസിർ എന്നിവരാണ് ഗോവക്കായി വലകുലുക്കിയത്. മത്സരത്തിലുട നീളം ഗോവക്ക് തന്നെയായിരുന്നു മേൽക്കൈ. 46ാം മിനിറ്റിൽ ഡെജാൻ ഡ്രാസിക്കിൻറെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും റീ ബൗണ്ട് പന്ത് ഗുരോത്ക്സേന വലയിലാക്കി. 73ാം മിനിറ്റിൽ യാസിർ ഗോവയുടെ രണ്ടാം ഗോൾ നേടി
ഗോളിലേക്കുള്ള മികച്ച നീക്കങ്ങളൊന്നും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിനുള്ള വിദൂര സാധ്യതയുണ്ടായിരുന്നു. ജാംഷഡ്പുർ എഫ്.സി, മുംബൈ സിറ്റി എന്നിവക്കെതിരെ രണ്ട് ഹോം മാച്ചുകളും ഹൈദരാബാദിനെതിരെ എവേ മത്സരവുമാണ് ഇനി ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ മൂന്ന് മത്സരങ്ങൾ ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ കടക്കാനാകില്ല.
അതേസമയം സീസണിലെ 11-ാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഏഴ് കളികളിൽ മാത്രമാണ് ജയം കണ്ടെത്താൻ കഴിഞ്ഞത്. 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.