ചന്ദ്രന്റെ 100 കിമീ അകലെ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബ്ലൂ ഗോസ്റ്റ് ലൂണാർ ലാന്‍ഡർ

ചന്ദ്രന്റെ 100 കിമീ അകലെ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബ്ലൂ ഗോസ്റ്റ് ലൂണാർ ലാന്‍ഡർ

ന്യൂയോർക്ക്: ചന്ദ്രന്റെ സമീപ ദൃശ്യങ്ങൾ പങ്കിട്ട് ഫയർഫ്ലൈ എയറോസ്പേസിന്റെ ബ്ലൂ ​ഗോസ്റ്റ് ലൂണാർ ലാൻഡർ. 100 കിമീ അകലെ നിന്നുള്ള ചന്ദ്രന്റെ ഉപരിതല ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലംവയ്ക്കും വഴി ശേഖരിച്ച ദൃശ്യങ്ങളാണിത്.

ബ്ലൂ ​ഗോസ്റ്റ് പകർത്തിയ ചിത്രങ്ങൾ ചന്ദ്രന്റെ ഉപരിതലത്തെപ്പറ്റിയുള്ള പഠനങ്ങൾക്ക് സഹായകരമാകും. ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്റെ വിദൂര ഭാഗത്തിന്റെ കാഴ്ചകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത് ശാസ്ത്രജ്ഞർക്ക് ചന്ദ്രന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകും. ബ്ലൂ ഗോസ്റ്റ് വിജയകരമായി ചാന്ദ്ര ഭ്രമണപഥം ചുറ്റി ലാൻഡിങ് നടത്തിയാൽ അത് ചന്ദ്ര പര്യവേഷണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാകും.

2025 ജനുവരി 15ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ബ്ലൂ ഗോസ്റ്റ് വിക്ഷേപിച്ചത്. നാസയുടെ കൊമേഷ്യൽ ലൂണാർ പേലോഡ് സർവീസസിന്റെ (സിഎൽപിഎസ്) ഭാ​ഗമാണ് ഈ മിഷൻ. ചാന്ദ്ര പ്രതലത്തിൽ ശാസ്ത്ര പഠനങ്ങള്‍ക്കായി പത്ത് പേലോഡുകൾ എത്തിക്കുകയാണ് മിഷന്റെ ലക്ഷ്യം. ഫെബ്രുവരി 13 മുതൽ ബ്ലൂ ​ഗോസ്റ്റ് ചന്ദ്രനെ ചുറ്റിവരികയാണ്. മാർച്ച് രണ്ടിന് പുലർച്ചെ 3:34ന് മുമ്പ് മേർ ക്രിസിയം എന്ന ചന്ദ്രനിലെ വലിയ പരന്ന തടത്തിലാകും ബഹിരാകാശ പേടകം ഇറങ്ങുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.