തിരുവനന്തപുരം: വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളുണ്ട്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഈ പഞ്ചായത്തുകള്‍ സ്ഥിതി ചെയ്യുന്നത്. വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വന്യജീവി സംഘര്‍ഷം കൂടുതലുളള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സന്നദ്ധ പ്രവര്‍ത്തകരുടെ പ്രൈമറി റെസ്‌പോണ്‍സ് ടീം രൂപീകരിക്കും.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേര്‍ന്ന് ജില്ല-പ്രാദേശികതല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണം. ജില്ലാതല സമിതിയില്‍ അതത് മേഖലയിലുള്ള എം.പി, എം.എല്‍.എമാരെ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വനം വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂം വഴി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍, വന്യമൃഗ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ജില്ലാ കളക്ടര്‍, പൊലീസ് മേധാവി, ഇതര വകുപ്പുകള്‍ തുടങ്ങിയവര്‍ക്ക് അപ്പപ്പോള്‍ ലഭ്യമാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാനും പുരോഗതി വിലയിരുത്താനും സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ നാല് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രദേശിക സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. മാര്‍ച്ച് 15നകം മുഴുവന്‍ സമിതികളും രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.