സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ എത്തും

സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ കൂടിയെത്തും. 4,06,500 ഡോസ് കോവിഷീല്‍ഡ് വാക്സിനുകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 1,38,000, എറണാകുളത്ത് 1,59,500, കോഴിക്കോട് 1,09,000 ഡോസ് വാക്സിനുകളുമാണ് എത്തുക.

സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ വിതരണത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 611 കേന്ദ്രങ്ങളിലാണ് ഇന്ന് മരുന്ന് വിതരണം നടക്കുക. വാക്സിന്‍ വിതരണം വേഗത്തിലാക്കാന്‍ കോവിഡ് മുന്‍നിര പോരാളികള്‍ക്ക് സ്പെഷ്യല്‍ ഡ്രൈവ് വഴി വാക്സിനുകള്‍ നല്‍കും. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച്‌ 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള 40 ലക്ഷം പേരുണ്ടെന്നാണ് പ്രാഥമിക കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.