തമിഴ്നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; എന്‍ഐഎ പരിശോധന

തമിഴ്നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; എന്‍ഐഎ പരിശോധന

ചെന്നൈ: ഡിണ്ടിഗലില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി സാബു ജോണ്‍ ആണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. ഡിണ്ടിഗല്‍ സിരുമല പാതയില്‍ വനത്തിനോട് ചേര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിനരകില്‍ നിന്നും ബാറ്ററി, വയര്‍ എന്നിവ കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

സ്ഥലത്ത് എന്‍ഐഎ, ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും പരിശോധന നടത്തി. കട്ടപ്പന സ്വദേശിയായ സാബു ഡിണ്ടിഗലില്‍ മാന്തോട്ടം പാട്ടത്തിനെടുക്കാന്‍ പോവുകയാണെന്നാണ് നാട്ടില്‍ പറഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ഇദേഹം തമിഴ്നാട്ടിലേക്ക് പോയത്. സാബുവിന്റെ മൂന്ന് പെണ്‍മക്കളും വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.