ചെന്നൈ: ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയെയും ത്രിഭാഷാ നയത്തെയും കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് അഞ്ചിന് 45 രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സര്‍വകക്ഷി യോഗം വിളിച്ചു.
അതേസമയം യോഗം ബഹിഷ്‌കരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷമായ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.ഡി.എം.കെ) ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. ചെന്നൈയില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ രണ്ട് പ്രതിനിധികള്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി നിലപാട് വിശദമായി വിശദീകരിക്കുമെന്നും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കക്ഷിയും (പിഎംകെ) നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.