ഡോ. ജോര്‍ജ് മാത്യുവിന്റെ ഭാര്യ വല്‍സ മാത്യൂ അല്‍ ഐനില്‍ അന്തരിച്ചു

ഡോ. ജോര്‍ജ് മാത്യുവിന്റെ ഭാര്യ വല്‍സ മാത്യൂ അല്‍ ഐനില്‍ അന്തരിച്ചു

അല്‍ ഐന്‍: യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളിയായ ഡോ. ജോര്‍ജ് മാത്യുവിന്റെ ഭാര്യ വല്‍സ മാത്യൂ (79) അല്‍ ഐനില്‍ അന്തരിച്ചു. അല്‍ ഐന്‍ മെഡിക്കല്‍ ഡിസ്ട്രിക്റ്റ് ഡയറക്ടറാണ് ഡോ. ജോര്‍ജ് മാത്യു.

അല്‍ ഐനിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനായി ക്രിയാത്മക ഇടപെടല്‍ നടത്തിയിരുന്ന വല്‍സ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അല്‍ ഐന്‍, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ എന്നീ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഭര്‍ത്താവ് ഡോ. ജോര്‍ജ് മാത്യൂവും മകളും അല്‍ എനില്‍ തന്നെയുണ്ട്. സംസ്‌കാര ശുശ്രൂഷകള്‍ നാളെ അല്‍ ഐന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും.

1945 ല്‍ യമനിലെ ഏദനിലാണ് കെ.എം ബഞ്ചമിന്‍-തങ്കമ ജോണ്‍ ദമ്പതികളുടെ മകളായി വല്‍സ ജനിച്ചത്. 1964 ല്‍ സെന്റ്  തെരേസാസ്  കോളജില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടി. 1966 ല്‍ ആയിരുന്നു ഡോ. ജോര്‍ജ് മാത്യൂവുമായുള്ള വിവാഹം.

1967 ലാണ് അല്‍ ഐനിലെത്തുന്നത്. 2004 ല്‍ ഡോ. ജോര്‍ജ് മാത്യൂവിനും കുടുംബത്തിനും യു.എ.ഇ സര്‍ക്കാര്‍ പൗരത്വം നല്‍കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.