കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി എ.കെ ശശീന്ദ്രന്‍

കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി എ.കെ ശശീന്ദ്രന്‍

കണ്ണൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ജില്ലാ കളക്ടര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരില്‍ നിന്നാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. ഈ പ്രദേശത്ത് മുന്‍പ് വന്യജീവികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് അദേഹം പറഞ്ഞു.

വനം വകുപ്പ് തിരിച്ചറിഞ്ഞ ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന സ്ഥലമല്ല ഇത്. വനംവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദേഹം പറഞ്ഞു. കാട്ടുപന്നികളെ കൊല്ലാന്‍ ഇതിനോടകം തന്നെ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അതിനാല്‍ അവര്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഇന്ന് രാവിലെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കണ്ണൂര്‍ മൊകേരിയിലെ കര്‍ഷകനായ ശ്രീധരന്‍ (75) മരിച്ചിരുന്നു. കൃഷിയിടത്തില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കേസില്‍ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കതിരൂര്‍ പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.