കൊച്ചി : പ്രമുഖ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോർജ് പി അബ്രഹാമിനെ നെടുമ്പാശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരി തുരുത്തിശേരിയിൽ അദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ജി.പി ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് സഹോദരനൊപ്പമാണ് ജോര്‍ജ് ഫാം ഹൗസില്‍ എത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ച് അദേഹം ഫാമില്‍ തന്നെ തങ്ങുകയായിരുന്നു.
എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനായിരുന്നു ജോർജ്. രാജ്യത്തെ തന്നെ വൃക്ക രോഗ ചികിത്സയിൽ ഒട്ടേറെ നേട്ടങ്ങൾ സൃഷ്‌ടിച്ച വ്യക്തിയാണ്. 32 വർഷം നീണ്ട കരിയറിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.