ഭക്ഷണം കഴിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്തു; ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിക്കുന്നു

ഭക്ഷണം കഴിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്തു; ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിക്കുന്നു

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുള്ളതായി വത്തിക്കാൻ. ഭക്ഷണം കഴിക്കുകയും രാത്രി സുഖമായി ഉറങ്ങുകയും ചെയ്തെന്ന് വത്തിക്കാൻ വ്യക്തമാക്കി. പാപ്പ 20 മിനിറ്റ് സ്വകാര്യ ചാപ്പലിൽ ചിലവഴിച്ചു. മെക്കാനിക്കൽ വെന്റിലേഷൻ മാറ്റി ഹൈ ഫ്ലോ ഓക്സിജനാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

ആശുപത്രിയിൽ 17 ദിവസം പിന്നിടുന്ന മാർപാപ്പയെ ഇന്നലെ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയട്രോ പരോളിൻ, ചീഫ് ഓഫ് സ്റ്റാഫ് ആർച്ച് ബിഷപ് എഡ്ഗാർ പെനിയ പാറാ എന്നിവർ സന്ദർശിച്ചു.

ചികിത്സിക്കുന്ന ഡോക്ടർമാർക്കും ലോകമെങ്ങും മാർപാപ്പയ്ക്കായി പ്രാർഥിക്കുന്നവർക്കും വത്തിക്കാൻ നന്ദി അറിയിച്ചു. തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് മാർപാപ്പ വിശ്വാസികൾക്കുള്ള ദർശനം ഒഴിവാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.