ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് നേടിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.
67 പന്തില്‍ സെഞ്ച്വറി തികച്ച ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. 71 പന്തില്‍ 56 റണ്‍സ് നേടിയ ടെമ്പ ബാവുമ, 66 പന്തില്‍ 69 റണ്‍സ് നേടിയ റാസി വാന്‍ ഡെര്‍ ടസന്‍ എന്നിവരും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങില്‍ 20 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്ക് വീണെങ്കിലും രണ്ടാം വിക്കറ്റ് 105 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി ബവുമ- വാന്‍ഡര്‍ ഡസന്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ തുടരെ തുടരെ വീണതോടെ ടീം പരാജയത്തിലേക്ക് വീഴുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. യുവതാരം രചിന്‍ രവീന്ദ്രയുടെയും സീനിയര്‍ താരം കെയ്ന്‍ വില്യംസന്റെയും സെഞ്ച്വറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും ഇന്നിങ്സുകളുമാണ് കിവീസിന് കരുത്തായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.