തിരുവനന്തപുരം: സര്‍വകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടാം ബില്ലിന് മുന്‍കൂര്‍ അനുമതി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. കുസാറ്റ്, കെ.ടി.യു, മലയാളം സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനാണ് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയത്.
ഗവര്‍ണര്‍ മുന്‍കൂര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് നേരത്തെ ഈ ബില്ലിന്റെ അവതരണം സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ രണ്ടാം ബില്ലിന് അനുമതി നല്‍കിയത്.
ഈ മാസം 20 നായിരിക്കും ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. ചാന്‍സലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്നു തുടങ്ങിയ പരാതികളാണ് ബില്ലിനെതിരെ ഉയര്‍ന്നിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.