ഹംപി കൂട്ടബലാത്സംഗം: പ്രതികൾ കനാലിലേക്ക് തള്ളിയിട്ട സഞ്ചാരികളിൽ ഒരാൾ മരിച്ചു; അതിക്രമത്തിനിരയായവരില്‍ ഇസ്രയേലി യുവതിയും

ഹംപി കൂട്ടബലാത്സംഗം: പ്രതികൾ കനാലിലേക്ക് തള്ളിയിട്ട സഞ്ചാരികളിൽ ഒരാൾ മരിച്ചു; അതിക്രമത്തിനിരയായവരില്‍ ഇസ്രയേലി യുവതിയും

ബെം​ഗളൂരു: കർണാടകയിലെ കോപ്പാൽ ജില്ലയിൽ ഹംപിക്കടുത്ത് ഇസ്രയേൽ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവർ കനാലിലേക്ക് തള്ളിയിട്ട സഞ്ചാരി മുങ്ങിമരിച്ചു. ഒഡിഷ സ്വദേശി ബിബാഷാണ് മരിച്ചത്. ബിബാഷിനെ അടക്കം മൂന്ന് വിനോദസഞ്ചാരികളെ കനാലിലേക്ക് തള്ളിയിട്ടാണ് ഇസ്രയേൽ വനിതയെയും ഹോംസ്റ്റേ ഉടമയെയും മൂന്ന് പേർ ബലാത്സംഗം ചെയ്തത്.

മഹാരാഷ്ട്രയിൽ നിന്നുള്ള സഞ്ചാരിയായ പങ്കജും യുഎസിൽ നിന്നുള്ള ഡാനിയേലും നീന്തിക്കയറി. എന്നാൽ ബിബാഷിനെ കാണാനില്ലായിരുന്നു. രാവിലെയോടെയാണ് ബിബാഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സ്ത്രീകൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. 27കാരിയായ ഇസ്രയേലിൽ നിന്നുള്ള വിദേശ സഞ്ചാരിയും 29കാരിയായ ഹോം സ്റ്റേ ഓപ്പറേറ്ററുമാണ് ഹംപിക്ക് അടുത്തുള്ള സനാപൂർ തടാകത്തിന് അടുത്ത് വെച്ച് ബലാത്സംഗത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം അത്താഴത്തിന് ശേഷം താനും നാല് അതിഥികളും തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് പ്രതി ബൈക്കിൽ എത്തിയതെന്ന് ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ച അവർ പിന്നീട് അവരോട് പണം ചോദിക്കാൻ തുടങ്ങി. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവർ സഞ്ചാരികളെ ആക്രമിക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കുറ്റകൃത്യം ചെയ്ത ശേഷം അവർ സ്കൂട്ടറിൽ രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.