ഫ്രിസ്‌കോ: നോര്‍ത്ത് ഡാളസില്‍ കഴിഞ്ഞ വര്‍ഷം പുതുതായി സ്ഥാപിതമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍, കേരളത്തില്‍ നിന്ന് കൊണ്ടുവന്ന വിശുദ്ധ മറിയം ത്രേസ്യായുടെ തിരൂസ്വരുപം ആശീര്‍വദിച്ച് പ്രതിഷ്ഠിച്ചു.

മാര്‍ച്ച് രണ്ട് ഞായാറാഴ്ച ഫ്രിസ്‌കോ സെന്റ് ത്രേസ്യാ സിറോ മലബാര്‍ മിഷനില്‍ നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങുകളില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് വിശുദ്ധ കുര്‍ബാനക്കും തിരുസ്വരൂപത്തിന്റെ ആശീര്‍വാദ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കി.
മിഷന്റെ ഡയറക്ടറും, കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ഇടവകയുടെ വികാരിയുമായ ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, സെന്റ് അല്‍ഫോന്‍സാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായി.
ചടങ്ങില്‍ സെന്റ് മറിയം ത്രേസ്യായുടെ പുണ്യപ്രഭാവവും ആത്മീയപാടവവും സമൂഹത്തിനും വിശ്വാസികള്‍ക്കും പ്രചോദനമായി മാറി. പുണ്യവതിയുടെ തിരുസ്വരൂപ പ്രതിഷ്ഠക്ക് ശേഷം കേരളത്തിലെ പുണ്യവതിയുടെ കബറിടമായ കുഴിക്കാട്ടുശേരിയില്‍ നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പിന്റെ വണക്കവും നടന്നു. നിരവധി വിശ്വാസികള്‍ ദേവാലയത്തില്‍ എത്തി വി. മറിയം ത്രേസ്യായുടെ അനുഗ്രഹം നേടി.

ഞായാറാഴ്ച രാവിലെ മിഷന്റെ മാതൃദേവാലയമായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വി. കുര്‍ബാനക്ക് ശേഷം മറിയം ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപത്തിന്റെ എഴുന്നെള്ളിപ്പും തിരുശേഷിപ്പിന്റെ വണക്കവും നടന്നിരുന്നു.

മാതൃ ഇടവകയില്‍ നിന്നു തുടര്‍ന്ന് വിശ്വാസികള്‍ പുണ്യവതിയുടെ തിരൂസ്വരൂപം ആഘോഷമായാണ് സെന്റ് മറിയം ത്രേസ്യാ മിഷനിലേക്ക് വരവേറ്റത്. ഫാ. ജിമ്മി എടക്കുളത്തൂരാണ് കേരളത്തിലെ പുണ്യവതിയുടെ കബറിടത്തില്‍ വണക്കത്തിനുവച്ച് തിരുസ്വരൂപം അമേരിക്കയിലെക്കെത്തിക്കുന്നതിന് നേതൃത്വം നല്‍കിയത്.

ടങ്ങുകള്‍ക്ക് സെന്റ് മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷന്‍ ട്രസ്റ്റിമാരായ റെനോ അലക്‌സ്, ബോസ് ഫിലിപ്പ്, വിനു ആലപ്പാട്ട് ( ഫെയ്ത്ത് ഫോര്‍മേഷന്‍), റോയ് വര്‍ഗീസ് (അക്കൗണ്ടന്റ്), കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക ട്രസ്റ്റിമാരായ റോബിന്‍ കുര്യന്‍, ജോഷി കുര്യാക്കോസ്, റോബിന്‍ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂര്‍, സെബാസ്റ്റ്യന്‍ പോള്‍ (സെക്രട്ടറി) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.