മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ 'എന്റെ ഗ്രാമം റെഡ് റിബണ്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ 2025' ന് തുടക്കമായി.
ദ്വാരക എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പള്ളി അധ്യക്ഷത വഹിച്ചു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ എ.ജെ ഷാജി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ലക്ഷ്യബോധത്തോടെ ജീവിതത്തില്‍ മുന്നേറേണ്ടതിനെ കുറിച്ച് കുട്ടികളുമായി അദേഹം സംവദിച്ചു. സ്വന്തം ശരീരവും സാമൂഹികാന്തരീക്ഷവും തകര്‍ക്കുന്ന പ്രലോഭനങ്ങളോട് നോ പറയാനും നല്ലതിനോട് യെസ് പറയാനും ശീലിക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച മാനന്തവാടി സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വിജേഷ് കുമാര്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായ റെഡ് റിബണ്‍ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍, ദ്വാരക എ.യു.പി സ്‌കൂള്‍ എച്ച്.എം ഷോജി ജോസഫ്, പി.ടിയെ അംഗം ഡാനി ബിജു കെ.സി.വൈ.എം രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ കെ.സി.വൈ.എം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവും മിജാറക് ഏഷ്യന്‍ പ്രതിനിധിയുമായ ഗ്രാലിയ അന്ന അലക്‌സ് വെട്ടുകാട്ടില്‍, കെസിവൈഎം രൂപത ട്രഷറര്‍ നവീന്‍ പുലക്കുടിയില്‍ എന്നിവര്‍ സംസാരിച്ചു. ഏകദേശം 200 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.