കാനഡയിലെ ക്രിസ്ത്യൻ ദേവാലയം വിലയ്ക്ക് വാങ്ങി മുസ്ലിം സംഘടനകൾ മോസ്ക്കാക്കി മാറ്റി

കാനഡയിലെ ക്രിസ്ത്യൻ ദേവാലയം വിലയ്ക്ക് വാങ്ങി മുസ്ലിം സംഘടനകൾ മോസ്ക്കാക്കി മാറ്റി

ഓട്ടവ: കാനഡയിലെ ഒരു കത്തോലിക്ക ദേവാലയം കൂടി മുസ്ലിം ആരാധനാലയമായി മാറുന്നു. കാനഡയിലെ സെന്റ് ജോൺസിലെ കത്തോലിക്ക ദേവാലയമാണ് ന്യൂ ഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലെ മുസ്ലിം അസോസിയേഷൻ വാങ്ങി മുസ്ലിം ആരാധനാലയം ആക്കി മാറ്റുന്നത്. 

ന്യൂ ഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ മുസ്ലിം അസോസിയേഷനിൽ പതിനായിരത്തോളം മുസ്ലീങ്ങൾ ഉണ്ട്. 1989 ൽ നൂറ് പേരുണ്ടായിരുന്ന മുസ്ലിം ജനസംഖ്യ ആണ് ഇന്ന് പതിനായിത്തിനടുത്ത് എത്തി നിൽക്കുന്നു. 1989 കാലത്ത് ലോഗി ബേയിൽ അഞ്ഞൂറ് പേരെ ഉൾകൊള്ളുന്ന ഒരു മോസ്‌ക്‌ പണിതിരുന്നു. നിലവിലെ അവസ്ഥയിൽ അത് മതിയാകാതെ വന്നതിനാലാണ് അവർ പള്ളി വാങ്ങി മോസ്‌ക്‌ ആക്കി മാറ്റുന്നത്. വിപുലമായ സൗകര്യമുള്ള ഒരു സ്ഥലത്തിനായുള്ള പതിനഞ്ച് വർഷത്തെ അന്വേഷണത്തിന് പരിസമാപ്തിയായെന്ന് മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഹസീൻ ഖാൻ പറഞ്ഞു.

ന്യൂ ഫൗണ്ട്ലൻഡി യും ലാബ്രഡോർ പ്രദേശത്തെ മുസ്ലിം സമുദായത്തിന്റെ അഭിമാന നിമിഷമാണെന്നും എല്ലാവർക്കും ഒരു കൂരയ്ക്ക് കീഴിൽ ഒരുമിച്ച് കൂടാനും ആരാധിക്കാനും സാധിക്കുമെന്നതിൽ സന്തോഷിക്കുന്നു എന്നും ഖാൻ കൂട്ടിച്ചേർത്തു. 2500 പേരെ ഉൾക്കൊള്ളുവാനുള്ള സൗകര്യമാണ് പള്ളിയുടെ ഉള്ളിൽ ഒരുക്കുന്നത്. ഈദിനോടനുബന്ധിച്ച് പണികൾ തീർത്ത് ഉപയോഗക്ഷമമാക്കാനാണ് പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.