'അമേരിക്കന്‍ മദ്യത്തിന് നൂറ്റമ്പതും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് നൂറും ശതമാനം തീരുവ ചുമത്തുന്നു': ഇന്ത്യക്കെതിരെ വൈറ്റ് ഹൗസ്

'അമേരിക്കന്‍ മദ്യത്തിന് നൂറ്റമ്പതും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് നൂറും  ശതമാനം തീരുവ  ചുമത്തുന്നു': ഇന്ത്യക്കെതിരെ വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അമേരിക്കന്‍ മദ്യത്തിന് 150 ശതമാനവും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാവും തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരോളിന്‍ ലെവിറ്റ്.

വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കരോളിന്‍ ലെവിറ്റിന്റെ പരാമര്‍ശം.അമേരിക്കന്‍ ചീസിനും ബട്ടറിനും കാനഡ 300 ശതമാനം തീരുവയാണ് ചുമത്തുന്നതെന്നും അവര്‍ പറഞ്ഞു.

വ്യാപാരം ന്യായവും സന്തുലിതവുമായിരിക്കണമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാടെന്ന് കരോളിന്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് വിവിധ രാജ്യങ്ങള്‍ തങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയെക്കുറിച്ച് അവര്‍ പറഞ്ഞത്.

അമേരിക്കന്‍ വ്യവസായങ്ങളുടേയും തൊഴിലാളികളുടേയും താല്‍പര്യം സംരക്ഷിക്കുന്ന പ്രസിഡന്റാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളതെന്നും അവര്‍ അവകാശപ്പെട്ടു.

യുഎസ് സമ്മര്‍ദത്തെ തുടര്‍ന്ന് ബേര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. മോഡി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുന്‍പായിരുന്നു നടപടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.