'ഷാഫിദ് അഫ്രീദി മതം മാറാൻ നിർബന്ധിച്ചു; എന്റെ കരിയർ തകർത്തു'; മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയുടെ വെളിപ്പെടുത്തൽ

'ഷാഫിദ് അഫ്രീദി മതം മാറാൻ നിർബന്ധിച്ചു; എന്റെ കരിയർ തകർത്തു'; മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയുടെ വെളിപ്പെടുത്തൽ

ഇസ്ലാമാബാദ് : ഷഹിദ് അഫ്രീദി മതം മാറാൻ നിർബന്ധിച്ചുവെന്നും പാകിസ്താനിൽ നിന്ന് തനിക്ക് വലിയ വിവേചനം നേരിടേണ്ടി വന്നുവെന്നും വെളിപ്പെടുത്തി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരവും ക്രിസ്ത്യാനിയുമായ ഡാനിഷ് കനേരിയ. വാഷിങ്ടൺ ഡിസിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിനിടെയാണ് ഡാനിഷ് കനേരിയയുടെ തുറന്നു പറച്ചിൽ.

''പാകിസ്താനില്‍ നിന്ന് എനിക്ക് ധാരാളം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ കരിയര്‍ നശിപ്പിക്കപ്പെട്ടു. അവിടെ നിന്ന് അര്‍ഹമായ ബഹുമാനവും തുല്യതയും ലഭിച്ചില്ല. ഈ വിവേചനം കാരണം ഞാന്‍ ഇന്ന് യുഎസിലാണ്. ഞങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് യുഎസിനെ അറിയിക്കാനാണ് ഞാന്‍ സംസാരിച്ചത്''- കനേരിയ വ്യക്തമാക്കി.

''കരിയറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരാളാണ് ഞാന്‍. കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇന്‍സമാം-ഉള്‍-ഹഖ് എന്നെ വളരെയധികം പിന്തുണച്ചിരുന്നു. അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റന്‍ അദേഹമായിരുന്നു. ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാക് കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. അവര്‍ എന്നോടൊപ്പം ഭക്ഷണം കഴിച്ചിരുന്നില്ല. മതം മാറണമെന്ന് എന്നോട് പറഞ്ഞ പ്രധാന വ്യക്തി അഫ്രീദിയായിരുന്നു. പലപ്പോഴും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഇന്‍സമാം-ഉള്‍-ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല''- കനേരിയ പറഞ്ഞു.

2023ല്‍ ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലും അഫ്രീദിക്കെതിരെ കനേരിയ തുറന്നു പറച്ചിൽ നടത്തിയിരുന്നു. തന്നെ ഇസ്ലാം മതം സ്വീകരിക്കാന്‍ അഫ്രീദി നിരന്തരം പ്രേരിപ്പിച്ചുവെന്നായിരുന്നു കനേരി പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.